റേഡിയേഷൻ മൂലം കാൻസർ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുന്നു എന്ന രീതിയിലുള്ള പ്രചരണം സാധാരണ ജനങ്ങളിലും ഒരു പരിധിവരെ ഡോക്ടർമാരിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
രോഗനിർണയത്തിനുപയോഗിക്കുന്ന സി.ടി. സ്കാൻ പോലുള്ള പരിശോധനകളിലെ റേഡിയേഷൻ മൂലം കാൻസർ ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം. രോഗനിർണയത്തിന് അവശ്യം വേണ്ട പരിശോധന തെരഞ്ഞെടുക്കുമ്പോൾ, കൃത്യതയാർന്ന രോഗനിർണയമാവണം പരമപ്രധാനമായ ലക്ഷ്യം. രോഗനിർണയത്തിനുപയോഗിക്കുന്ന ഒരു പരിശോധനയിലും റേഡിയേഷനെ ഭയക്കേണ്ടതില്ല.